ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് വേളു വീട്ടിൽ ദാസൻ (56) ആണ് മരിച്ചത്. തേങ്ങ പൊളിക്കുന്ന ജോലി കഴിഞ്ഞ് സൈക്കിളിൽ വരുന്നതിനിടയിൽ ഉച്ചയ്ക്ക് 12 .30 ഓടെ ചെമ്മണ്ണൂർ അങ്ങാടി റോഡിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആക്ട്സ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചൂൽപ്പുറം ക്രിമിറ്റോറിയത്തിൽ. ശ്രീജയാണ് ഭാര്യ.


Comments are closed.