ഗുരുവായൂരിൽ തൊഴാനെത്തിയ പതിനാലുകാരന്റെ മരണം -യൂത്ത് കോൺഗ്രസ്സ് നഗരസഭാ ഓഫീസ് മാർച്ച് പോലീസ് തടഞ്ഞു
ഗുരുവായൂർ : ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ കുടുംബത്തിലെ പതിനാലുകാരൻ ലോഡ്ജിലെ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഗരസഭയുടെ പിടിപ്പുകേടിൽ പ്രതിഷേധിച്ചു ഗുരുവായൂർ നഗരസഭ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അപകടം സംഭവിച്ച ലോഡ്ജിന്റെ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരസഭ ഓഫീസിന് തൊട്ട് ബാരിക്കേഡുകൾ വെച്ച് പോലീസ് തടയുകയായിരുന്നു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അനധികൃത സ്ഥാപനങ്ങൾ നടത്തുന്നതിന് ഒത്താശയും, നേതൃത്വവും നൽക്കുന്ന ഭരണവർഗ്ഗ മാഫിയ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെ.കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിമാരായ സി. എസ്. സൂരജ്, നിഖിൽ ജി കൃഷ്ണൻ, കോൺഗ്രസ്സ് നേതാക്കളായ അരവിന്ദൻ പല്ലത്ത്, കെ. പി. ഉദയൻ, ആർ. രവികുമാർ, തബ്ഷീർ മഴുവഞ്ചേരി, വി. എസ്. നവനീത്, റിഷി ലാസർ, സ്വാതി, ജീഷ്മ സുജിത്, കെ. വി. ഷാനവാസ്, ഒ. കെ. ആർ. മണികണ്ഠൻ, ആന്റോ തോമസ്, ബാലൻ വാറണാട്ട്, കെ. വി. സത്താർ, കെ. പി. എ. റഷീദ്, വി. കെ. സുജിത്, കെ. എം. ശിഹാബ്, അരുൺ എ. ആർ, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, പ്രതീഷ് ഓടാട്ട്, എ. കെ. ഷൈമിൽ, കെ. ബി. വിജു എന്നിവർ സംസാരിച്ചു.
ശിഹാബ് മണത്തല, ഫദിൻ രാജ് ഹുസൈൻ, വിശാഖ് കടപ്പുറം, ഹിഷാം കപ്പൽ, ജെയ്സൺ ആന്റോ, പി. കെ. ഷനാജ്, ഡിപിൻ ചാമുണ്ഡേശ്വരി, രജിത ടി, ശ്രീനാഥ് പൈ, കൃഷ്ണദാസ് പൈക്കാട്ട്, ശ്രീക്കുട്ടൻ, കൃഷ്ണദാസ് നെന്മിനി, മുഹമ്മദ് റാഫി എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
Comments are closed.