mehandi new

റോഡുകളുടെ ശോചനീയാവസ്ഥ; വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു

fairy tale

പുന്നയൂർക്കുളം: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും സംസ്ഥാനപാതകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയർത്തി വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മന്ദലാംക്കുന്ന് സെന്ററിൽ നടന്ന പ്രതിഷേധ പരിപാടി കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഫസലുൽഅലി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എ.എം.അലാവുദ്ധീൻ, ഉമ്മർ മുക്കണ്ടത്ത്, ജോയ് മാസ്റ്റർ, പി.കെ. ഹസ്സൻ, നഫീസകുട്ടി വലിയകത്ത്, സുബൈദ പാലക്കൽ, ഹസ്സൻ തെക്കേപ്പാട്ടയിൽ, കെ.കെ. ഷുക്കൂർ, മു‌നാഷ് മച്ചിങ്ങൽ, പി.പി. ബാബു തുടങ്ങി നേതാക്കൾ സംസാരിച്ചു.

planet fashion

Comments are closed.