
ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ലില്‍ താമസിക്കുന്ന പരേതനായ കറുപ്പംവീട്ടിൽ കുഞ്ഞിമോൻ മകൻ വൈശ്യം വീട്ടില്‍ ഉമ്മര്‍ ഹാജി (58) ഇന്ന് ബുധൻ (03-08-22) പുലർച്ചെ റാസല്‍ ഖൈമയില്‍ വെച്ച് അജ്ഞാത വാഹനം ഇടിച്ച് മരിച്ചു.
കുടുംബ സമേതം റാസൽഖൈമയിൽ താമസിക്കുന്ന അദ്ദേഹം സൈക്കിളിൽ ജോലിക്കായി പോവുമ്പോഴാണ് അപകടത്തിൽ പെട്ടത്.
റാസൽഖൈമയിൽ രാജ കുടുംബത്തിലെ ജീവനക്കാരനാണ്.

കഴിഞ്ഞ 35 കൊല്ലമായി പ്രവാസ ജീവിതം നയിക്കുന്ന ഉമ്മർ ഹാജി നേരത്തെ സൗദിയിലും, ഖത്തറിലും, അബുദാബിയിലും ജോലി ചെയ്തിട്ടുണ്ട്. കെഎംസിസി യുടെയും സമസ്തയുടെയും സജ്‌ജീവ പ്രവർത്തകനാണ്.
മൃതദേഹം അൽ സഖറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ ഖബറടക്കും.
ഭാര്യ : ആസിയ. ഉമ്മു ഹബീബ, ഉമ്മു സൽമ, ഉമ്മു ഖൈമ, മുഹമ്മദ് സായിദ് എന്നിവരാണ് മക്കൾ.

Comments are closed.