
അവിയൂർ : എടക്കഴിയൂരിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച സ്‌കൂട്ടർ യാത്രികനായ അവിയൂർ സ്വദേശി മനയത്ത് അബു (72) വിന്റെ ഖബറടക്കം നാളെ ബുധനാഴ്ച.
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഔട്ടോപ്സി കഴിഞ്ഞു മൃതദേഹം ലഭിക്കുന്ന മുറക്ക് രാവിലെ പതിനൊന്നു മണിയോടെ അവിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും.

ഇന്ന് രാവിലെ എടക്കഴിയൂർ പ്രാത്തമികാരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ടകാർ അബു സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഭാര്യ : ഫാത്തിമ. മക്കൾ : ഇസ്മായിൽ (അബുദാബി ), സക്കീർ (പാലക്കാട് ഷോപ്പ് ), ശിഹാബ് ( സൗദി അറേബ്യ ), ശഫീന.
മരുമക്കൾ : നാസില, ഉമ്മുകുൽസു, ഫർസാന, മുസമ്മിൽ.

Comments are closed.