ചെറിയ പെരുന്നാൾ – ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങി
ചാവക്കാട് : റമദാൻ മാസം അവസാനിക്കാനിരിക്കെ പെരുന്നാളിനെ വരവേൽക്കാൻ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. ചാവക്കാട്, മുതുവട്ടൂർ, തിരുവത്ര കോട്ടപ്പുറം, വടക്കേകാട് എന്നിവിടങ്ങളിൽ ഈദ് ഗാഹുകൾ ഒരുങ്ങിക്കഴിഞ്ഞു.
ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ തയ്യാറാക്കിയ ഈദ് ഗാഹിൽ സാലിഷ് വാടാനപ്പിള്ളി ഖുതുബ നിർവഹിക്കും. പെരുന്നാൾ ദിവസം രാവിലെ ഏഴുമണിക്ക് തന്നെ പെരുന്നാൾ നിസ്കാരം ആരംഭിക്കുമെന്ന് ഭാരവാഹികളായ എം ഇഖ്ബാൽ, സി ആർ ഹനീഫ എന്നിവർ അറിയിച്ചു. പി.കെ. അക്ബർ, മുഹമ്മദ് കുഞ്ഞി(തത്ത), വി. ഉസ്മാൻ, മുഹമ്മദാലി കാക്കശ്ശേരി, ഫൈസൽ കെ. വി, ഫൈസൽ ഉസ്മാൻ. എ. കെ. മുഹമ്മദാലി, റസാഖ് ആലുംപടി, കെ. വി.ഷിഹാബ്, ഒ. കെ. റഹീം, മുഹമ്മദ് ബഷീർ വി.എം, മുഹമ്മദ് ജാവേദ് എച്ച്. എസ്, ഷിഹാബ്. ടി. പി എന്നിവർ അറിയിച്ചു.
മുതുവട്ടൂർ ഈദ് ഗാഹിൽ സുലൈമാൻ അസ്ഹരി നിസ്കാരത്തിനു നേതൃത്വം നൽകും. പെരുന്നാൾ ദിനം രാവിലെ 7.45 ന് നിസ്കാരം തുടങ്ങുമെന്ന് ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കോട്ടപ്പുറം ഈദ് ഗാഹിൽ ഷഹീർ മൗലവി നേതൃത്വം നൽകും. സമയം ഏഴുമണി.
അങ്ങാടിത്താഴം പള്ളിയിൽ രാവിലെ 9 മണിക്ക് ഹാജി കെ എം ഉമർ ഫൈസി നിസ്കാരത്തിനു നേതൃത്വം നൽകും. തെക്കൻ പാലയൂർ ബദ്രിയ മസ്ജിദിൽ 8:30 ന് സത്താർ ദാരിമി നിസ്കാരത്തിനു നേതൃത്വം നൽകും. അവിയൂർ ജുമാ മസ്ജിദ് ഹസൻ ഫൈസി രാവിലെ 8 മണിക്ക് നിസ്കാരത്തിനു നേതൃത്വം നൽകും. എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി രാവിലെ 8 മണിക്ക് നിസ്കാരത്തിനു നേതൃത്വം നൽകും. കുഴിങ്ങര ജുമാ മസ്ജിദ് ഇസ്മാഈൽ ഫൈസി രാവിലെ 8 മണിക്ക് നിസ്കാരത്തിനു നേതൃത്വം നൽകും.
വെട്ടിപ്പുഴ റഹ്‌മ ജുമാമസ്ജിദ് ശാക്കിർ ഫൈസി രാവിലെ 8 മണിക്ക്. പനന്തറ ഉരുളുമ്മൽ ജുമാമസ്ജിദ് ഹസ്സൻ ഫൈസി രാവിലെ 8.30 മണിക്ക്. വടക്കേ പുന്നയൂർ പിലാ ക്കാട്ടേൽ ജുമാ മസ്ജിദ് ശിഹാബുദ്ദീൻ അസ്ഹരി രാവിലെ 8.15 മണിക്ക് കൗക്കാനപ്പെട്ടി ജുമാമസ്ജിദ് സവാദ് വാഫി രാവിലെ 8 മണിക്ക്. പരൂർ ഞാലിൽ ജുമാമസ്ജിദ് അഹ്‌മദ് കബീർ സഖാഫി രാവിലെ 8.30 മണിക്ക്. ചെമ്മണൂർ ജുമാമസ്ജിദ് അലി ദാരിമി രാവിലെ 8 മണിക്ക്. പറയങ്ങാട് ജുമാമസ്ജിദ് ഖാലിദ് ഫൈസി രാവിലെ 8 മണിക്ക്. മണിക്കണ്ഡേശ്വരം സ്വഹാബ ജുമാമസ്ജിദ് ഹാഫിള് നസീർ ലത്തീഫി 8,30 മണിക്ക്. എടക്കഴിയൂർ ഖാദിരിയ ജുമാമസ്ജിദ് ഹാരിസ് ഫൈസി 8.30 ന്. എടക്കഴിയൂർ ജുമാമസ്ജിദ് മുഹമ്മദ് ദാരിമി അരിമ്പ്ര 8.30. വൈലത്തൂർ ജുമാമസ്ജിദ് മുഹമ്മദ് ഷാഫി അൽ ഹൈതമി 8 മണി. കല്ലൂർ ജുമാമസ്ജിദ് മുഹമ്മദ് റിയാസ് അലി ഹുദവി 8 മണിക്ക്. മന്നലാംകുന്ന് ജുമാ മസ്ജിദ് നിസാർ അഹ്‌സനി 8 മണിക്ക്. പരൂർ മാഞ്ചിറ മസ്ജിദ് ഫൈസൽ സഖാഫി 8 മണിക്ക്. ചെമ്മണൂർ വടക്കേ കുന്ന് മസ്ജിദ് ഇസ്മാഈൽ സുഹരി 8 മണി. അമ്പാല താഹ ജുമാമസ്ജിദ് സ്വാലിഹ് ഫൈസി 8 മണിക്ക്.
മന്നലാംകുന്ന് യാസീൻ മസ്ജിദ് മുഹമ്മദ് അൻഫാസ് ഹള്റമി 8 മണിക്ക്. അണ്ടത്തോട് ജുമാമസ്ജിദ് മുഹമ്മദ് അഷറഫി 8 മണി. അകലാട് പുത്തൻപള്ളി ജുമാമസ്ജിദ് പി ടീ അബ്ദുള്ളകുട്ടി മുസ്‌ലിയാർ 8.30 മണിക്ക്. അണ്ടത്തോട് തങ്ങൾപടി ഇലാഹിയ ജുമാമസ്ജിദ് ഹുസൈൻ അഷറഫി 7.30. മന്നലാംകുന്ന് കുന്നത്ത് മസ്ജിദ് അഷ്‌കർ അലി ബദരി 8 മണിക്ക്. മന്നലാംകുന്ന് മൂഹ്യദ്ധീൻ ജുമാമസ്ജിദ് ലത്തീഫ് ദാരിമി 8 മണിക്ക്. അകലാട് ഖാദിരിയ്യ ജുമാമസ്ജിദ് ജാബിർ ഫൈസി 8.30 മണിക്ക്. അകലാട് മൊയ്തീൻപള്ളി അബ്ദുൽകരീം ലത്തീഫി 7.30 മണി. അകലാദ് ഒറ്റയ്‌നി മസ്ജിദ് ഉമർ ബിൻ ഖത്താബ് ശരീഫ് ഫൈസി 8.30 മണിക്ക്. അകലാദ് ഒറ്റയ്നി മസ്ജിദുന്നബവി ഹമീദ് ബാഖവി 8.30. അകലാദ് നാലാംകല്ലു ഹാജിയാർ മസ്ജിദ് അബൂബക്കർ ഫൈസി 8 മണിക്ക്. മുത്തുവമ്മൽ ജുമാമസ്ജിദ് മുസ്തഫ സഅദി 8 മണിക്ക്. വടുതല ഉള്ളിശ്ശേരി ജുമാമസ്ജിദ് സുബൈർ കമാലി 8.30 മണി. വടക്കേകാട് സെൻട്രൽ ജുമാമസ്ജിദ് ഷബീർ അലി നഈമി 8 മണിക്ക്. അണ്ടത്തോട് ബീച്ച് ജുമാ മസ്ജിദ് അബ്ദുൽ മജീദ് ഫൈസി 8 മണിക്ക്.
Comments are closed.