ബംഗ്ലാദേശിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രവാസി മലയാളിയും

ഷാർജ: ബംഗ്ലാദേശിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രവാസി മലയാളിയായ സലാം പാപ്പിനിശ്ശേരി പങ്കെടുക്കും. യു എ ഇ യിലെ യാബ് ലീഗൽ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമാണ് സലാം പാപ്പിനിശ്ശേരി.
സെപ്തംബർ 23 ന് ധാക്കയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.

ബംഗ്ലാദേശ് ഭരണപക്ഷ അനുകൂല സെക്കുലർ സൂഫി സംഘടനയായ ബംഗ്ലാദേശ് തരീഖത് ഫെഡറേഷൻ നബിദിന ആഘോഷങ്ങളുടെ ഭാഗമായി വർഷം തോറും സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ പീസ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കാനാണ് സലാം പാപ്പിനിശ്ശേരിക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്.
ആദ്യമായാണ് ഒരു ഇന്ത്യക്കാരന് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനു ക്ഷണം ലഭിക്കുന്നത്.
കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ സലാം യുഎഇ ഉൾപ്പടെ സൗജന്യ നിയമ സഹായ സാമൂഹ്യ സേവന രംഗങ്ങളിൽ സജീവസാന്നിധ്യമാണ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.