mehandi new

ഫൈബർ വള്ളം തകർന്നു ഏഴുപേർ കടലിൽ അകപ്പെട്ടു – രക്ഷകരായി ചാവക്കാട്ടെ മത്സ്യത്തൊഴിലാളികൾ

fairy tale

planet fashion

ചാവക്കാട് : ഫൈബര്‍ വള്ളം തകര്‍ന്നു ഏഴു മത്സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെട്ടു. തൊട്ടാപ്പ് ലൈറ്റ് ഹൗസിനു പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. കൈപ്പ മംഗലത്തു നിന്നും മത്‌സ്യബന്ധനത്തിനു വന്ന ഫൈബര്‍ വള്ളമാണ് രണ്ടു പൊളിയായി തകർന്നത്.

ഈ സമയം ഉൾക്കടലിൽ മത്‌സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ചാവക്കാട് കടപ്പുറത്തെ തൊഴിലാളികള്‍ രക്ഷപ്രവർത്തനം നടത്തി. വിവരമറിയച്ചതിനെ തുടർന്ന് കടലിലെത്തിയ മുനക്കകടവ് കോസ്റ്റല്‍ പോലീസ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട എഴു മത്‍സ്യത്തൊഴിലാളികളെയും കൊണ്ട് കരയിലേക്കു തിരിച്ചു

Ma care dec ad

Comments are closed.