Header

നടപടിയില്ല – ചാവക്കാട് കടയിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം വീണ്ടും

ചാവക്കാട് : ചാവക്കാട് നഗരത്തിൽ കച്ചവട സ്ഥാപനത്തിൽ കയറി സ്ത്രീകൾക്ക് നേരെ വീണ്ടും അതിക്രമം. ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമുള്ള കടയിലെ ജീവനക്കാരിക്കാണ് കഴിഞ്ഞ ദിവസം ദുരനുഭവമുണ്ടായത്. കടയിലെത്തിയ അകലാട് സ്വദേശികൾ ജീവനക്കാരിയെ അസഭ്യം പറയുകയും ശമ്പളത്തെക്കാൾ കൂടുതൽ തുക നൽകാം കൂടെ ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി. കടയുടമ സ്ഥലത്തില്ലാത്തപ്പോഴായിരുന്നു സംഭവം. ചാവക്കാട് പോലീസിൽ പരാതി നൽകി.

ഒരാഴ്ച മുൻപ് ചാവക്കാട് നഗരത്തിലെ മറ്റൊരു കടയിൽ കയറി കടയുടമയായ സ്ത്രീയെ രണ്ടുപേർ ആക്രമിച്ചു പരിക്കേല്പിച്ചിരുന്നു.
തെക്കഞ്ചേരി സ്വദേശികളായ രണ്ടു യുവാക്കൾ രാത്രി എട്ടുമണിയോടെ കടയിൽ കയറി ആക്രമിക്കുകയായിരുന്നു. പലിശപ്പണം പിരിക്കാൻ എത്തിയവരാണ് യുവതിയെ ആക്രമിച്ചത്. ചാവക്കാട് പഴയപാലത്തിനു സമീപത്തെ പെറ്റ്സ് ഷോപ്പിലാണ് അക്രമം നടന്നത്. കടയിലെ സാധന സാമഗ്രികളും നശിപ്പിച്ചിരുന്നു. പോലീസിൽ പരാതി നൽകിയിരുന്നു വെങ്കിലും പോലീസ് അന്വേഷണം പ്രഹസനം മാത്രമായിരുന്നു വെന്ന് കടയുടമയായ യുവതി പ്രതികരിച്ചു.

നഗരസഭാ ചെയർമാൻ ഒരു വനിതയായിരിക്കെയാണ് ചാവക്കാട് നഗരത്തിൽ തുടർച്ചയായി സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നതും രാഷ്ട്രീയ സമ്മർദ്ദം മൂലം പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നതും.

thahani steels

Comments are closed.