mehandi banner desktop

കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശവനിതക്ക് ഗുരുതരമായി പരിക്ക് – തുടയെല്ലുകൾ പൊട്ടി

fairy tale

ചാവക്കാട്: ദേശീയ പാതയിൽ എടക്കഴിയൂർ തെക്കേമദ്രസ്സക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശ വനിതക്ക് പരിക്കേറ്റു. സ്പെയിൻ സ്വദേശിനി മരിയ (28)യെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലും എത്തിച്ചു.

planet fashion

ഇന്ന് ഉച്ചതിരിഞ്ഞു ഒന്നരയോടെയാണ് അപകടം. പൂമല ഡാം സന്ദർശിച്ച് പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന വിദേശ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിനു പുറകിൽ യാത്ര ചെയ്യുകയായിരുന്നു മരിയ തെറിച്ചു വീഴുകയായിരുന്നു. ഇവരുടെ തുടയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ആന്തരികമായ പരിക്കുകൾ അറിയാൻ സ്കാനിങ് നിർദേശിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഭർത്താവ് ലൂയിസ് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

Comments are closed.