മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു
ചാവക്കാട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. നാടെങ്ങും കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചയും നടന്നു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതുവട്ടൂർ കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ റ്റി എസ് അജിത്ത്, ആർ രവികുമാർ, ബീന രവിശങ്കർ, രേണുക ടീച്ചർ, ശിവൻ പാലിയത്ത് ൽ, എം എസ് ശിവദാസ് ൽ, ആർ കെ നൗഷാദ്, സൈസൻ മാറോക്കി, ബക്കർപുന്ന, കെ എച്ച് ഷാഹുൽ ഹമീദ്, ബാലകൃഷ്ണൻ, ഷോബി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
പതിനഞ്ചു വർഷക്കാലം ഇന്ത്യഭരിച്ച് ഇന്ത്യയുടെ അഖണ്ഡതയും മതേതരത്ത്വവും ജനാധിപത്യവും വിട്ടുവീഴ്ചയില്ലാതെ സംരക്ഷിച്ച ഇന്ത്യയുടെ ഉരുക്കു വനിതയായി വിശേഷിപ്പിച്ചിരുന്ന ഇന്ദിരാജിയുടെ അനുസ്മരണവും പുഷ്പാർച്ചനയും കോൺഗ്രസ്സ് സേവാദൾ നിയോജക മണ്ഡലം കമ്മറ്റി സമുചിതമായി ആചരിച്ചു. ചടങ്ങിൽ കോൺഗ്രസ്സ് സേവാദൾ നിയോജകമണ്ഡലം പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് മുൻസിപ്പാലിപ്പാലിറ്റി പ്രതിപക്ഷ നേതാവ് കെ.വി. സത്താർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. സേവാദൾ വൈസ് പ്രസിഡണ്ട് ശരീഫ് മേലേ പുര, എക്സി. അംഗം പി കെ സുരേഷ് കുമാർ, ചന്ദ്രൻ കാവതിയാട്ട്, സോമൻ, വി.എസ്. ജോബി, നിരജ്ഞൻ, വർഷൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് മണത്തല 136—)o ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. ബൂത്ത് പ്രസിഡണ്ട് റ്റി ഡി കർണ്ണൻ, ഐഎൻറ്റിയുസി ചാവക്കാട് മണ്ഡലം പ്രസിഡണ്ട് പി റ്റി ഷൗക്കത്തലി, മഹിളാ കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ഷൈല നാസർ, മഹിളാ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി റുക്കിയ ഷൗക്കത്തലി, ഷക്കീർ ഹുസൈൻ ചന്ദന പറമ്പിൽ, ബഷീർ കുറുവാങ്കയിൽ, സുരേന്ദ്രൻ നേടിയെടുത്ത്, ഹരി മണത്തല, ശിഹാബ് മണത്തല എന്നിവർ നേതൃത്വം നൽകി.
Comments are closed.