mehandi new

പാലക്കാടുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

fairy tale

ഗുരുവായൂർ: പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുറുവങ്ങാട്‌ പുത്തൻ വീട്ടിൽ വിജയന്റെ മകൻ സജീവ്‌ (35) ആണ്‌ മരിച്ചത്‌.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ലാബ് അസിസ്റ്റന്റാണ്.

planet fashion

നെന്മാറ വല്ലങ്ങി പൂരം കാണാന്‍ കൂട്ടുകാരന്‍ അജിലുമായി ബൈക്കില്‍ പോയതായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലക്കാട് കണ്ണാടിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജിൽ ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയില്‍ ചികിൽസയിലാണ്.

ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയന്റെ സഹോദര പുത്രനാണ് സജീവ്.
ഭാര്യ: കൃഷ്ണേന്ദു. മക്കൾ: ഭദ്ര, രുദ്ര. സഹോദരൻമാർ സഞ്ജയൻ, സജിത്ത്.
സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും.

Jan oushadi muthuvatur

Comments are closed.