mehandi new

കായികോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ മുന്നിൽ

fairy tale

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ 51 പോയിന്റോടെ മുന്നിൽ. 48 പോയിന്റോടെ തൊട്ടു പിന്നിൽ ചിറ്റട്ടുകര സെന്റ് സെബാസ്ട്യൻ ഹൈസ്‌കൂൾ. മമ്മിയൂർ എൽ എഫ് ഹയർസെക്കണ്ടറി സ്കൂൾ 25 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുണ്ട്.

planet fashion

ഇന്നു നടന്ന സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ കടിക്കാട് ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥി ഫിദ നസ്രിൻ എ കെ വിജയിയായി.
ഇന്നലെ നടന്ന സീനിയർ പെൺകുട്ടികളുടെ നൂറു മീറ്റർ ഓട്ടത്തിൽ ശ്രീകൃഷ്ണ സ്കൂളിലെ ടി ആർ ഗൗരി വിജയിയായി.
സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ ശ്രീകൃഷ്ണ സ്കൂളിലെ ഇബ്രാഹിം എ എൻ ഒന്നാമതെത്തി.
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്റ്റേറ്റ് താരം ശ്രീകൃഷ്ണ സ്കൂൾ വിദ്യാർത്ഥി അന്നമോൾ ബിജു വിജയിയായി.

സീനിയർ വിഭാഗം അഞ്ചു കിലോമീറ്റർ നടത്തം, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ, ലോങ്ങ്‌ ജമ്പ്, 400 മീറ്റർ റിലെ, ഹാമർ ത്രോ, ആറു കിലോമീറ്റർ ക്രോസ് കൺട്രി തുടങ്ങിയവയാണ് അടുത്ത ദിവസങ്ങളിലെ പ്രധാന ഇനങ്ങൾ. നാളെ നബിദിനം പ്രമാണിച്ച് ഒഴിവ് ദിനമാണ്. 29, 30 തിയതികളിലാണ് അടുത്ത മത്സരങ്ങൾ നടക്കുക.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Ma care dec ad

Comments are closed.