
ചാവക്കാട്: തൃശൂർ ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി. പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ആണ് മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ ഇന്ന് പുലർച്ചെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അബുദാബി ശൈഖ് ഖലീഫ മെഡി സിറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബനിയാസിലുള്ള അബുദാബി സെൻട്രൽ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നതായി അബുദാബിയിലെ സുഹൃത്ത് വൃത്തങ്ങൾ അറിയിച്ചു. ഒരു വർഷം മുൻപാണ് മുനീബ് നാട്ടിൽ വന്നു തിരിച്ചു പോയത്. മാതാവ് : നഫീസ. ഭാര്യ: സഫ്ന.

Comments are closed.