ശക്തമായ ഇടിമിന്നൽ – ബ്ലാങ്ങാട് ബീച്ചിൽ വള്ളം തകർന്നു

ചാവക്കാട്: ഇടിമിന്നലേറ്റ് വള്ളം തകർന്നു. ബ്ലാങ്ങട് ഇരട്ടപ്പുഴ സ്വദേശി ടി. എസ്. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ശ്രീ ഗുരുവായൂരപ്പൻ മത്സ്യബന്ധന വള്ളമാണ് തകർന്നത്. കോളനിപ്പടി കടലോരത്ത് കയറ്റി വെച്ചിരുന്ന വള്ളത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. വള്ളത്തിന്റെ അടിഭാഗവും കേടുപറ്റിയുണ്ട്. ഇന്ന് പുലർച്ച ഒരുമണിക്ക് ശേഷമാണ് സംഭവം. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ചാവക്കാട് മേഖലയിൽ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഇടിമിന്നൽ തീര മേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

അടിക്കുറുപ്പ്: കടപ്പുറം കോളനി പടിയിൽ ഇടിമിന്നലേറ്റ് തകർന്ന മത്സ്യബന്ധന വള്ളം

Comments are closed.