mehandi new

ഖുർആനിന്റ ഉൾക്കരുത്തോടെ മനുഷ്യരെ പരസ്പരം ചേർത്തു പിടിക്കുക – ഈദ് ഗാഹ് ചാവക്കാട്

fairy tale

ചാവക്കാട് : വർഗ്ഗീയവും, വംശീയവുമായി ജനങ്ങളെ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിലേക്ക് തള്ളുന്ന കാലഘട്ടത്തിൽ, പരസ്പരം സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവണമെന്ന്, ചാവക്കാട് സംയുക്ത ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തെ തുടർന്ന് നടന്ന പ്രസംഗത്തിൽ ഖത്തീബ് ഷംസുദ്ദീൻ നദ്‌വി പറഞ്ഞു.

planet fashion

മുതുവട്ടൂർ ഈദ് ഗാഹിൽ നമസ്കാരത്തിനും ഖുതുബക്കും മഹല്ല് ഖാസി സുലൈമാൻ അസ്ഹരി നേതൃത്വം നൽകി. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കണം അപ്പോൾ ശാത്രവം ചങ്ങാത്തമാകും. യുവാക്കൾ സ്ക്രീൻ ടൈം കുറക്കണമെന്നും ഉത്തരവാദിത്വ ബോധമുള്ളവരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
തിരുവത്ര കോട്ടപ്പുറം സലഫി നഗറിൽ നടന്ന ഈദ്ഗാഹിന് ഷഹീർ സലഫി നേതൃത്വം നൽകി. വടക്കേകാട് സലഫി മസ്ജിദ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ നമസ്കാരത്തിനും ഖുതുബക്കും വടക്കേകാട് സലഫി മസ്ജിദ് ഖത്തീബ് ഫദ്ലുൽ ഹഖ് ഉമരി നേതൃത്വം നൽകി

രാവിലെ ഏഴുമണിക്ക് മുൻപായി തന്നെ ഈദ് ഗാഹിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് പേരാണ് ഒരോ ഈദ് ഗാഹിലും പങ്കെടുത്തത്.

Macare health second

Comments are closed.