mehandi new

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് മഹാത്മാ കലാകായിക സാംസ്കാരിക വേദിയുടെ ആദരം

fairy tale

ബ്ലാങ്ങാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഇരട്ടപ്പുഴ കാട്ടിൽ സ്വദേശി ഹബീബ ആരിഫിനെ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. 49 സെക്കൻഡിൽ 28 സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനം, ഭാഷ എന്നിവ പറഞ്ഞു കൊണ്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ കൊച്ചു മിടുക്കി ഇടംനേടിയത്. ഇരട്ടപ്പുഴ കാട്ടിൽ ജുമാ മസ്ജിദിന് സമീപം പാറാട്ട് വീട്ടിൽ ആരിഫിന്റേയും ഹസ്നയുടെയും മകളാണ് ഹബീബ ആരിഫ്. ഗുരുവായൂർ എൽ.എഫ് സ്‌കൂളിൽ 3-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. മഹാത്മാ കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ക്ലബ് പ്രസിഡന്റ് നവീൻ മുണ്ടൻ മൊമെന്റോ കൈമാറി. ക്ലബ്ബ് രക്ഷാധികാരി നബീൽ തെക്കൻ ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ കൈമാറി. ക്ലബ് സെക്രട്ടറി നിഹാദ്, വൈസ് പ്രസിഡന്റ് റംഷാദ്, ജോയിൻ സെക്രട്ടറി റിസാൽ, ട്രഷറർ റിസ്‌വാൻ, മറ്റു ക്ലബ്‌ അംഗങ്ങളായ ആബിദ്, ഷഹാദ്, സിനാൻ, സലാഹുദ്ദീൻ, ഷിജിത്ത്, ഫിറോസ്, മുസാഫിർ, അലിഫാൻ, ജാസിം, ഫാസിൽ, നവാസ്, സിയാദ് എന്നിവർ സംബന്ധിച്ചു.

Ma care dec ad

Comments are closed.