നാടിന്റെ വികസനത്തിന് വേണ്ടി അവസാന ശ്വാസം വരെ പോരാടും – എൻ കെ അക്ബർ

ചാവക്കാട് : നാടിന്റെ വികസനത്തിന് വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്ന് ഗുരുവായൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ. നാല് ദിവസമായി നടന്നുവരുന്ന ഗുരുവായൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് കടപ്പുറം സുനാമി കോളനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് എം എൽ എ മാർ ജയിച്ചു പോകാറാണെന്നും പിന്നീട് മണ്ഡലത്തിലേക്ക് വരാറില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.
ഞാൻ എം എൽ എ ആകുന്ന പക്ഷം നിങ്ങൾ വിളിച്ചാൽ അഞ്ചുമിനിറ്റിനകം അവിടെ എത്തുമെന്നും നാല് ബസ്സ് കയറി എട്ടുമണിക്കൂർ യാത്രചെയ്ത് കുണ്ടോട്ടി വരെ പോകേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
സുനാമി കോളനിയിലെ നാല് വയസ്സുകാരന്റെ ബർത്ത്ഡേ സ്വീകരണ യോഗത്തിൽ എൻ കെ അക്ബർ കേക്ക് മുറിച്ച് ആഘോഷിച്ചു.

Comments are closed.