mehandi new

ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു

fairy tale

വടക്കേകാട് : ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു. വടക്കേകാട് ഐ സി എ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഐസിഎ അലുംനിയിലെ അംഗങ്ങളിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുടെ  കുട്ടികളുടെ പഠനത്തിന് സാമ്പത്തിക പിന്തുണ നൽക്കുകയെന്നതാണ് ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  1987 എസ്എസ്എൽസി ബാച്ച് ആലുംനി രണ്ടു കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനായി നൽകിയ അറുപതിനായിരം രൂപയുടെ ചെക്ക് ചാവക്കാട് എ ഇ ഒ  രവീന്ദ്രന്റെ  സാന്നിധ്യത്തിൽ ഐ സി എ അലുംനി പ്രസിഡണ്ട് ഗഫൂറിനും വൈസ് പ്രസിഡണ്ട്ഷ മീറക്കും കൈമാറി.

planet fashion

സെക്രട്ടറി നിഷാദ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി  അബ്ദുൾ റഷീദ്, എ ഇ ഒ  രവീന്ദ്രൻ, ചാവക്കാട് ബ്ലോക്ക് പ്രസിഡൻ്റ് കുമാരി കെ അഷിദ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ്  നബീൽ എൻ എം കെ, സ്കൂൾ പ്രിൻസിപ്പൽ ഡോ ഷരീഫ് പൊയ്യിൽ എന്നിവർ ആശംസ അറിയിച്ചു.  ജോയിൻ്റ് സെക്രട്ടറി  ഷാജിദ ഖയ്യും നന്ദി പറഞ്ഞു.

Macare 25 mar

Comments are closed.