mehandi new

അനധികൃത മദ്യ വില്‍പ്പന : ഒരാള്‍ അറസ്റ്റില്‍

fairy tale

ചാവക്കാട് : ബ്‌ളാങ്ങാട് ബീച്ചില്‍ അനധികൃതമായി വില്പന നടത്തുവാന്‍ കൊണ്ടുവന്ന മദ്യവുമായി ഒരാളെ പോലീസ് പിടികൂടി. പുത്തന്‍കടപ്പുറം രാമി വീട്ടില്‍ ആലു മകന്‍ ഹനീഫ (57) യെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍നിന്നും നാലര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു . ബിവറേജില്‍ നിന്നും മൊത്തമായി പലതവണകളായി വാങ്ങുന്ന മദ്യം കൂടിയവിലയ്ക്ക് മത്‌സ്യത്തൊഴിലാളികള്‍ക്ക് വില്‍ക്കുകയാണ് ഹനീഫയുടെ പതിവെന്ന് പോലീസ് പറഞ്ഞു. ഹനീഫയെ കോടതിയില്‍ ഹാജരാക്കി. സിപിഒ മാരായ ഷാജു , സുധീര്‍, ലോഫിരാജ് , ജിബിന്‍ , ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Macare health second

Comments are closed.