നാടെങ്ങും ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ഇന്ത്യയുടെ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ന്യൂനപക്ഷ സെൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. എച്ച് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ. വി. ഷാനവാസ് അധ്യക്ഷത വഹിച്ചു. കെ. വി. സത്താർ, ടി. എച്ച് റഹീം, കെ. വി. യൂസഫ് അലി, ഷോബി ഫ്രാൻസിസ്, സി. കെ. ബാലകൃഷ്ണൻ, പി. എ. നാസർ, ജമാൽ താമരത്ത്, പി. കെ. അബ്ദുൾ ജലീൽ, കെ. ബി. വിജു, കെ. വി. ലാജുദ്ധീൻ, സി. സാദിഖ് അലി, ഷുക്കൂർ കോനാരത്ത്, എ. കെ. അബ്ദുൾ കാദർ, പി. ടി. ഷൗക്കത്ത്, വി. ബി. അഷ്റഫ്, ഉമ്മർ കരിപ്പായിൽ, കെ. എം. ബിനീഷ്, പി. കെ. ഷക്കീർ എന്നിവർ സംസാരിച്ചു.


കടപ്പുറം: കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗവും പുഷ്‌പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി. മുസ്താഖ് അലി, കെ. എം. ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പി. എ. നാസർ, സി. എസ്. രമണൻ, കെ. കെ. വേദുരാജ്, പി. കെ. നിഹാദ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു. അനുസ്മരണ ചടങ്ങിൽ പൊറ്റയിൽ മുംതാസ്, മിസിരിയ മുസ്താഖ്, ഷാലിമ സുബൈർ, മുഹമ്മദ്കുട്ടി വട്ടേക്കാട്, പി. വി അബൂബക്കർ, അബ്ദുൽ അസീസ് ചാലിൽ, എ. എസ്. മുസ്തഫ, സി. മുഹമ്മദുണ്ണി, കെ. മുഹമ്മദ്, പി. വി. ദിനേശ്കുമാർ, വി. മൊയ്തു, മൂക്കൻ കാഞ്ചന, ഹമീദ് അഞ്ചങ്ങാടി, ജലാൽ അഞ്ചങ്ങാടി, കൊപ്പര ശൈലജ, കെ. വി. വിജേഷ്, അസീസ് വല്ലങ്കി, എ. കെ. ഹമീദ്, ഷണ്മുഖൻ, മുഹമ്മദ് റാഫി, വേണു എന്നിവർ നേതൃത്വം നൽകി.
അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടതോടിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് ഷാഹിദ് കൊപ്പര അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി സി. യു. മുസ്തഫ സ്വാഗതം ആശംസിച്ചു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് എൻ. ആർ. ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി. മായിൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി ഹുസൈൻ വലിയകത്ത് എന്നിവർ സംസാരിച്ചു. കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ടി കെ കബീർ, സെക്രട്ടറിമാരായ കെ ബി അബ്ബാസ്, കെ സി ഷക്കീർ ഹുസൈൻ, പി കെ ഗണേശൻ എന്നിവർ സംബന്ധിച്ചു. കോൺഗ്രസ്സ് 20-ാം വാർഡ് പ്രസിഡന്റ് എ എച് അനസ് നന്ദി രേഖപ്പെടുത്തി.
മമ്മിയൂർ: ചാവക്കാട് നഗരസഭ ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ സെന്ററിൽ പുഷ്പാർച്ചന നടത്തി. പ്രസിഡണ്ട് സൈസൺ മാറോക്കിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി വി ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പി ലോഹിതാക്ഷൻ, എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പനക്കൽ വർഗീസ്, എട്ടാം വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് പ്രവർത്തകരായ കെ പി ശ്രീകുമാർ, പി സി ജോസ്, തോമസ് എലവത്തിങ്കൽ, തോമാസ് പനക്കൽ, സി എ ജോണി എന്നിവർ പങ്കെടുത്തു.


 
			 
				 
											
Comments are closed.