mehandi new

ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നു – എൻ കെ അക്ബർ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു

fairy tale

ബ്ലാങ്ങാട് : അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഇരട്ടപ്പുഴ ജി എം എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ അധ്യക്ഷത വഹിച്ചു.

planet fashion

എൻ കെ അക്ബർ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 99.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരട്ടപ്പുഴ ഗവ. സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലാണ് നിർമ്മാണ ചുമതല.
വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇരട്ടപ്പുഴ ഗവ. സ്കൂളിന് സ്വന്തമായി കെട്ടിടമെന്ന ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണ്. പാവപ്പെട്ട മത്സ്യതൊഴിലാളി വിഭാഗത്തിലെ കുട്ടികളാണ് 98 വർഷം പഴക്കമുള്ള വിദ്യാലയത്തിലെ ഭൂരിഭാഗം പഠിതാക്കളും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare 25 mar

Comments are closed.