mehandi new

തിരുവളയന്നൂർ സ്കൂളിൽ കിഡ്സ്‌ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

fairy tale

വടക്കേകാട് : തിരുവളയന്നൂർ ഹയർസെക്കൻഡറി സ്കൂൾ കെ ജി വിഭാഗം കിഡ്സ്‌ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി ടി എ പ്രസിഡണ്ടുമായ ബിജു പള്ളിക്കര ഉദ്ഘാടനം കർമ്മം നിർവഹിച്ചു. പ്രധാനാധ്യാപിക  ജിഷ കെ ഐ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീരഞ്ജിനി ആശംസകൾ നേർന്നു. അധ്യാപികമാരായ റിമി മോഹൻ സ്വാഗതവും സജിഷ്ണ നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Macare health second

Comments are closed.