mehandi new

കെ.എം.സി.എസ്.യു ചാവക്കാട് യൂണിറ്റ് കൂട്ട ധർണ്ണ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ്‌ യൂണിയൻ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ഓഫീസിനു മുമ്പിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

planet fashion

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക,നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക, തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരണ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കുക, ശുചീകരണ വിഭാഗം തൊഴിലാളികളെ പൊതു സർവിസിന്റെ ഭാഗമാക്കുക, കേരള സർക്കാരിന്റെ ജനപക്ഷ നയങ്ങളും പരിപാടികളും വിജയിപ്പിക്കുക, അഴിമതി രഹിത ജനസൗഹൃദ നവ നഗരസഭകൾ സൃഷ്ടിക്കാൻ അണിചേരുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സംഘടിപ്പിച്ച ധർണ്ണയിൽ യൂണിറ്റ് പ്രസിഡന്റ്‌ സന്തോഷ്‌ സി. ജെ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് സെക്രട്ടറി സബീന പി. എം സ്വാഗതമാശംസിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എം.ജി.ദിലീപൻ, എഫ്.എസ്.ഇ.ടി.ഒ താലൂക് പ്രസിഡന്റ്‌ എ.കെ.സലിം കുമാർ, എൻ.ജി.ഒ യൂണിയൻ ചാവക്കാട് ഏരിയ സെക്രട്ടറി ഷെദീത് ടി. പി, കണ്ടിജന്റ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി കെ.വി.പ്രസാദ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് സംസാരിച്ചു. ധർണ്ണയിൽ പങ്കെടുത്ത കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ്‌ യൂണിയൻ ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ചാവക്കാട് നഗരസഭ കണ്ടിജന്റ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ജീവനക്കാർ പ്രകടനം നടത്തി.

Macare health second

Comments are closed.