mehandi new

കോട്ടപ്പടി ആ൪ സി യു പി സ്കൂൾ 136-ാം വാ൪ഷികം ആഘോഷിച്ചു

fairy tale

കോട്ടപ്പടി : കോട്ടപ്പടി ആ൪. സി. യു. പി. സ്കൂളിന്റെ 136-ാം വാ൪ഷിക ആഘോഷം ഗുരുവായൂർ നഗരസഭ ചെയർമാൻ എ൦. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധൃക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി. എഫ്. റോബിൻ  സ്വാഗതം ആശംസിച്ചു. ഗുരുവായൂർ നഗരസഭ വൈസ്. ചെയർമാൻ അനീഷ്മ ഷനോജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. എസ്. മനോജ് എൻഡോവ്മെന്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് സി. ഡി. ജെസ്സി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. പി. ടി. എ. പ്രസിഡന്റ്  കെ. എ൦. മുകേഷ്, എ൦. പി. ടി. എ. പ്രസിഡന്റ്  നസീമ സ൪ഫൂദ്ദീ൯, സ്കൂൾ ലീഡ൪  മാസ്റ്റർ ജോർജ് ഡാർവിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. . വി. കെ. സോഫി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. തുട൪ന്ന് വിദ്യാർത്ഥികളുടേയു൦, അധൃാപകരുടേയു൦, രക്ഷിതാക്കളുടെയു൦ കലാപരിപാടികൾ അരങ്ങേറി.

Macare 25 mar

Comments are closed.