mehandi new

ഓർമ്മകളിൽ ലീഡർ; ഇൻകാസ് ഖത്തർ കെ കരുണാകാരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

fairy tale

ദോഹ : ഇൻകാസ് ഖത്തർ തൃശ്ശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഓർമ്മകളിൽ ലീഡർ എന്ന പേരിൽ ഇന്ത്യൻ കൾചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഇൻകാസ് പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ  ഉൽഘാടനം ചെയ്തു. കെ കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  ഇൻകാസ് തൃശ്ശൂർ ജില്ല പ്രസിഡണ്ട് പ്രേംജിത് കൂട്ടംപറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.  ഇൻകാസ് രക്ഷാധികാരി കെ .കെ. ഉസ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.

planet fashion

 ഐ.സി.സി. പ്രസിഡണ്ട് എ. പി. മണികണ്ഠൻ, ഇൻകാസ് അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്‌, ഷാനവാസ്‌ ബാവ, ബഷീർ തുവാരിക്കൽ, കെ വി ബോബൻ, എബ്രഹാം കെ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഉല്ലാസ് തോട്ടുങ്ങൽ സ്വാഗതവും, ഹനീഫ് ചാവക്കാട് നന്ദിയും രേഖപ്പെടുത്തി.

Macare 25 mar

Comments are closed.