mehandi new

നേതാക്കൾക്ക് പോലീസ് മർദനം – യൂത്ത് കോൺഗ്രസ്‌ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാംകൂട്ടത്തിലിനെ ജയിലിലടക്കുകയും, സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ അതിക്രൂരമായി മർദിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനവും, കൂട്ടായ്മയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ. വി സത്താർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖിൽ കൃഷ്ണൻ, സി. എസ് സൂരജ്, ജില്ലാ ഭാരവാഹികളായ അഞ്ജന, റിഷി ലാസർ, കോൺഗ്രസ്സ് മേഖല പ്രസിഡന്റ്റുമാരായ എച്ച്. എം നൗഫൽ, അനീഷ് പാലയൂർ, നേതാക്കളായ കെ.എം ഷിഹാബ്, അഷ്‌റഫ്‌ ബ്ലാങ്ങാട്, ഗോഷ് എങ്ങണ്ടിയൂർ എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഷിഹാബ് മണത്തല, റാഷ് മുനീർ, പ്രലോബ്, ജാസിം ചാലിൽ, നവനീത് വി.എസ്, നവീൻ, ഷെമീം, സുഹാസ്, അശ്വിൻ,രഞ്ജിത്ത്, ഷനാജ്, അൻവർ, റിൻഷാദ് എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി.

എഡിജിപി എം.ആർ.അജിത്ത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയും നാലു യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെയും പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്ക് പൊലീസിന്‍റെ ലാത്തിയടിയില്‍ തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Royal footwear

Comments are closed.