mehandi new

സി എ എ ക്കെതിരെ മണത്തല മേഖലാ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്

fairy tale

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി. മണത്തല കാണംകോട്ട് സ്ക്കൂൾ പരിസരത്ത് നിന്ന് പുറപ്പെട്ട മാർച്ച്‌ ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ മുമ്പിൽ സമാപിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നിയോജക മണ്ഡല പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി ഉദ്ഘാടനം ചെയ്തു.

planet fashion

മഹിളാ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ, മഹിളാ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗകത്ത്, ചാവക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, ചാവക്കാട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈലാ നാസർ, ഗുരുവായൂർ ബ്ലോക്ക് വ്യാപാരി കോൺഗ്രസ് പ്രസിഡന്റ് കെ കെ ഹിരോഷ്, അഷറഫ് വി ബി, സി പി കൃഷ്ണൻ മാസ്റ്റർ, ഇസഹാഹ് മണത്തല എന്നിവർ പ്രസംഗിച്ചു.  പി ടി ഷൗക്കത്ത് അലി, സി കെ സക്കീർ ഹുസൈൻ, കർണൻ താമരശ്ശേരി, ഷെരീഫ് വോൾഗ, എ എച്ച് റൗഫ്, റാഫി ചക്കര, സനൂബ് താമരത്ത്  എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.