പ്രതിഭാ സംഗമം 2021 എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : നിയോജകമണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും എം എൽ എ പുരസ്‌കാരം നൽകി ആദരിച്ചു.

പ്രതിഭ സംഗമം 2021 കേരള നിയമസഭ സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എൽ എ എൻ. കെ. അക്ബർ അധ്യക്ഷത വഹിച്ചു.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് നന്ദിയും പറഞ്ഞു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി. സുരേന്ദ്രൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ടി ടി ശിവദാസൻ, ഹാരിസ് ബാബു, കെ പി ഉദയൻ, എ എസ് മനോജ്, ഹനീഫ് ചാവക്കാട്, ലാസർ പേരകം, സൈതാലികുട്ടി എന്നിവർ പങ്കെടുത്തു.

Comments are closed.