mehandi new

എടക്കഴിയൂരിൽ ആശുപത്രി വളപ്പിലെ ലക്ഷങ്ങൾ വില വരുന്ന ചന്ദനമരം മുറിച്ച് കടത്തിയ നിലയിൽ

fairy tale

പുന്നയൂർ : എടക്കഴിയൂർ കുടുംബാരോഗ്യകേന്ദ്ര വളപ്പിലെ ചന്ദന മരം മുറിച്ച് കടത്തിയ നിലയിൽ. ആശുപത്രി കാന്റീൻ പരിസരത്ത് നിന്നിരുന്ന ചന്ദനമരമാണ് മുറിച്ചു കടത്തിയത്.

planet fashion

രണ്ടു ചന്ദന മരങ്ങളിൽ ഒന്നിന്റെ ചില്ലകൾ ഒഴികെ തടി പൂർണ്ണമായും മോഷ്ടാക്കൾ കൊണ്ട് പോയി. ഒരു അടിയോളം കുറ്റി നിർത്തി കാതലുള്ള ഭാഗം മാത്രം മുറിച്ചെടുത്തനിലയിലാണ്. മറ്റൊരു മരവും മുറിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത്. വിവരമറിഞ്ഞ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ സ്ഥലത്തെത്തി. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ആശുപത്രി അധികൃതർക്കോ, പുന്നയൂർ പഞ്ചായത്തിനോ ആശുപത്രി വളപ്പിൽ ചന്ദനമരങ്ങൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു. മരം മുറിച്ചു കടത്തിയതറിഞ്ഞു അന്വേഷിച്ചപ്പോഴാണ് മോഷ്ടിക്കപ്പെട്ടത് ലക്ഷങ്ങൾ വില വരുന്ന ചന്ദനമാണെന്ന് അറിയുന്നത്.

Haji’s pharma

Comments are closed.