മുല്ലത്തറ ഫ്ലൈഓവർ- പഠനത്തിന് ദേശീയപാത അധികൃതർ സ്വതന്ത്ര ഏജൻസിയെ നിയമിച്ചതായി എം എൽ എ
ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് മുല്ലത്തറ ജംഗ്ഷനിൽ ഫ്ലൈ ഓവറും, മന്ദലാംകുന്ന് ജംഗ്ഷനിൽ അടിപ്പാതയും നിർമ്മിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തി. എൽ.എൻ മാൾവിയ ഇൻഫ്രാ പ്രൊജക്റ്റ്‌സിനെയാണ് ഇതുമായി ബന്ധപ്പെട്ട് ചുമതലപെടുത്തിയിട്ടുള്ളതെന്ന് നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചതായി എം.എൽ.എ എൻ കെ അക്ബർ പറഞ്ഞു.
മണത്തല മേൽപ്പാലത്തിന്റെയും മന്നലാംകുന്ന് അടിപ്പാതയുടെയും വിഷയസംബന്ധമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും, കേരള മുഖ്യമന്ത്രി പിണറായി വിജയനും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, നാഷണൽ ഹൈവേ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്കും ഗുരുവായൂർ എം.എൽ.എ നൽകിയ കത്ത് പരിഗണിച്ചാണ് ദേശീയപാത അധികൃതരുടെ തീരുമാനം.
നിഷ്പക്ഷ എഞ്ചിനീയർമാരെ ഉപയോഗിച്ച് അടിയന്തിരമായി പഠനം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാത അധികൃതർ എം എൽ ക്ക് ഉറപ്പ് നൽകി.
Comments are closed.