mehandi new

മുസ്ലീം ലീഗ് സ്ഥാപക ദിനം ആചരിച്ചു

fairy tale

അങ്ങാടിത്താഴം : ഗുരുവായൂർ, എടപ്പള്ളി, പാലയൂർ, പഞ്ചാരമുക്ക് യൂണിറ്റുകൾക്ക് കീഴിൽ മുസ്ലീം ലീഗ് സ്ഥാപക ദിനം ആചരിച്ചു.  പഞ്ചാരമുക്കിൽ മുതിർന്ന അംഗം എ കെ ഹംസ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ഗുരുവായൂർ  മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ജലീൽ ആർ വി, ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു എന്നിവർ സംസാരിച്ചു. പൂഞ്ഞാർ വിഷയത്തിൽ മുസ്ലീം വിദ്യാർത്ഥികൾ മാത്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ യോഗം അപലപിച്ചു.

planet fashion

നിയോജക മണ്ഡലം ട്രഷർ ലത്തീഫ് പാലയൂർ, എം എസ് എഫ് ജില്ലാ സെക്രട്ടറി ആരിഫ് പാലയൂർ, മുൻസിപ്പൽ ട്രഷറർ ഹസ്സൻ ഗമയ, അബ്ദുള്ള തൈക്കാട്, യൂണിറ്റ് പ്രസിഡൻ്റ് നൗഷാദ് നെടും പറമ്പ്, രവി,  ബാപ്പു, ആർ വി സലാം, സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.