നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദ കൂട്ട് യു.എ.ഇ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് : രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തി നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദ കൂട്ട് യു.എ.ഇ ചാപ്റ്റർ സോഷ്യൽ വെൽഫയർ കമ്മറ്റിയും ബി.ഡി.കെ യു.എ.ഇ ചാപ്റ്ററും സംയുക്തമായി ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജദാഫ് ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പിന് കൺവീനർ ഉണ്ണി പുന്നര, സെക്രട്ടറി അലാവുദ്ധീൻ എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാജി എം അലി, ഫിറോസ് അലി, സുനിൽ കോച്ചൻ എന്നിവർ പ്ലേറ്റ്ലറ്റസ് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് അഭിരാജ് പൊന്നരശ്ശേരി അധ്യക്ഷത വഹിച്ചു.

നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദ കൂട്ട് ഗ്ലോബൽ കൺവീനർ ബക്കർ, വൈസ് പ്രസിടണ്ട് അബ്ദുറഹിമാൻ ഇ. പി, സൈഫൽ, ജോ. സെക്രട്ടറി ശറഫുദ്ധീൻ, ജോ. ട്രഷറർമാരായ നാസീറുദ്ധീൻ, വിരോജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആഷിഫ്, സുനിൽ കോച്ചൻ, മുഹമ്മദ് അക്ബർ, സാദിഖ് അലി, ഫൈസല്‍ ടി.പി, ഹാറൂൺ, നൗഷാദ്, ഷാഹുമോൻ മെമ്പർമാരായ ജനീഷ് സി.എം, സനീർ, ഷഹീർ, പ്രജീഷ്, ഷാജഹാൻ കണ്ണാട്ട്, അബ്ദുൽ ജലീല്‍, ഷറഫുദ്ദീന്‍ ടി.പി, റഷീദ് പുന്ന, ഷരീഫ് പുന്ന, ഫിറോസ് പി.ആര്‍, ഫിറോസ് ഖാന്‍, ജബീല്‍ അലി, മുജീബ് എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്ത അനൂപ് കീച്ചേരി ( Dilse 90.8 FM ) രക്തദാതാക്കളെയും സംഘാടകരെയും അനുമോദിച്ചു. ആപൽഘട്ടങ്ങളിൽ എന്നും സ്നേഹത്തിന്റെയും കരുതലിന്റെയും കൈത്താങ്ങാവുന്ന നമ്മൾ ചാവക്കാട്ടുകാരുടെ രക്തദാനം പോലെയുള്ള ഓരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദവും മാതൃകാപരവുമാണെന്ന് അനൂപ് കീച്ചേരി പറഞ്ഞു.

Comments are closed.