mehandi new

ദേശീയ പാത നിർമാണം നരബലി തുടരുന്നു – റോഡിലെ ചെളിയിൽ തെന്നിവീണ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു

fairy tale

വാടാനപ്പള്ളി : ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ  തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. വാടാനപ്പള്ളി മുൻ പഞ്ചായത്തംഗം ജുബൈരിയ മനാഫിന്റെ ഭർത്താവ് ഗണേശമംഗലം മേപ്രങ്ങാട്ട് ക്ഷേത്രത്തിന് വടക്ക് പുതിയ വീട്ടിൽ മനാഫ് (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 12ന് രാത്രി 8.20 ഓടെ വാടാനപ്പള്ളി പഴയ മത്സ്യ മാർക്കറ്റിന് കിഴക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. തളിക്കുളം സെന്ററിലെ കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശ്ശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ തെന്നിവീണ് മനാഫിന്റെ വാരിയെല്ലിനും തോളെല്ലിനും കാലിനും പൊട്ടലേറ്റിരുന്നു. ആദ്യം തൃശൂരിലെ ആശുപത്രിയിൽ പ്രെവേശിച്ച മനാഫിനെ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളം ആസ്‌റ്റർ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തിരുന്നു.  വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. സിബിൻ, മുബിൻ എന്നിവരാണ് മനാഫിന്റെ മക്കൾ.

planet fashion

റോഡിലെ ചെളിയിൽ ആറോളം സ്കൂട്ടറുകൾ തെന്നിവീണ് അന്ന് മനാഫിനടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്. തളിക്കുളം കാരം പറമ്പിൽ വീട്ടിൽ റിഫാസ് (35), ഭാര്യ റംസീന ( 28 ),  മകൻ സയാൻ (6), എടമുട്ടം മന്ത്ര വീട്ടിൽ സജിൻ (34) എന്നിവർക്കാണ് അന്ന് ചെളിയിൽ തെന്നിവീണ് പരിക്കേറ്റത്. ഇവരെ മൂന്ന് ആംബുലൻസുകളിലായി വിവിധ ആശുപതികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിൽ ചെളി പരന്നതാണ് അപകടത്തിന് വഴി തെളിയിച്ചതും  ജീവൻ നഷ്ടമായതും.

നാട്ടുകാരുടെയും യാത്രക്കാരുടെയും ജീവനും സുരക്ഷക്കും ഒരു വിലയും കൽപിക്കാതെ അശാസ്ത്രീയവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പേർ ഇതിനകം കുരുതിയായി. വാഹനാപകടങ്ങളും അപകട മരണങ്ങളും തുടർക്കഥയാകുമ്പോഴും കാരണക്കാരായ ഹൈവേ നിർമ്മാണ കമ്പനിക്കോ ഉദ്യോഗസ്ഥർക്കോ എതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.