mehandi new

മാതാവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒൻപത് വയസ്സുകാരി വാഹനാപകടത്തിൽ മരിച്ചു

fairy tale

ഗുരുവായൂർ: മാതാവിന്റെ കൂടെ സ്‌കൂട്ടറിന് പിറകിൽ സഞ്ചരിച്ചിരുന്ന ഒൻപതു വയസ്സുകാരി വാഹനാപകടത്തിൽ മരിച്ചു. മമ്മിയൂർ പുത്തൻപല്ലി പരേതനായ സെയ്ത് മുഹമ്മദ് മകൻ മുസ്ലിം വീട്ടിൽ റഹീമിന്റെ മകൾ ഹയ ​​റഹീം (09) ആണ് മരിച്ചത്. പെരുമ്പിലാവ് അൻസാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

planet fashion

ഹിക്മ പരീക്ഷ കഴിഞ്ഞു തിരിച്ചു വരുമ്പോൾ, ചങ്ങരംകുളം പാവിട്ടപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാതാവും മകളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിറകിൽ ജീപ്പ് ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ കുട്ടിയുടെ ശരീരത്തിലൂടെ ജീപ്പ് കയറിഇറങ്ങി.

ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാങ്കുകളിൽ പണം എത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ ജീപ്പാണ് ഇടിച്ചത്. പരീക്ഷ കഴിഞ്ഞ് മാതാവിന്റെ വീടായ പെരുമ്പടപ്പിലേക്ക് പോവുകയായിരുന്നു ഇരുവരും.

Ma care dec ad

Comments are closed.