mehandi new

ഗുരുവായൂരിലെ വായനശാലകൾക്ക് മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ – എൻ കെ അക്ബർ എം എൽ എ വിതരണോദ്‌ഘാടനം നിർവഹിച്ചു

fairy tale

ചാവക്കാട് : കേരള നിയമസഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്‌തോകത്സവത്തിൽ നിന്ന് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പ്രത്യേക വികസന നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം എൽ എ. എൻ. കെ. അക്ബർ നിർവഹിച്ചു.
ചാവക്കാട് വഞ്ചിക്കടവത്തെ ഹൈദ്രോസ് കുട്ടി മൂപ്പർ സ്മാരക പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

planet fashion

ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിസിരിയ മുസ്താകലി, പുന്നയൂർകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാസ്മിൻ ഷഹീർ, ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്, കെ എ വിശ്വംഭരൻ, കെ പി വിനോദ്, നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക് എന്നിവർ സംസാരിച്ചു.

മണ്ഡലത്തിലെ 25 ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ കൈമാറിയത്.
തുടർന്ന് നടന്ന സെമിനാറിൽ “വായനയുടെ ലോകം” അടിസ്ഥാനമാക്കി പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ എ. പി. അഹമ്മദ് സംസാരിച്ചു. ശാലിനി രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.