mehandi new

ഒക്ടോബർ 31; ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നാടെങ്ങും ആചരിച്ചു

fairy tale

ചാവക്കാട് : ഒക്ടോബർ 31 ഇന്ദിരാഗാന്ധിയുടെ 40 -ാം രക്തസാക്ഷിത്വ ദിനം നാടെങ്ങും ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ വെച്ച് പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.വി. യൂസഫലി അധ്യക്ഷനായി.  ഗുരുവായൂർ നിയോജമണ്ഡലം  യു ഡി എഫ് കൺവീനർ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാക്കളായ ടി. എച്ച് റഹീം, ഷോബി ഫ്രാൻസിസ്, എം. ബി. സുധീർ, കെ. എസ്. സന്ദീപ്, കെ. വി. ലാജുദ്ധീൻ, കെ. കെ. ഹിരോഷ്, ഷുക്കൂർ കോനാത്ത്, സി.സലീം, ഉമ്മർ കരിപ്പായിൽ, പ്രസാദ് പോൾ, ഷക്കീർ പുന്ന, ഇസ്ഹാഖ് മണത്തല, നിഷാദ് ചാവക്കാട്, ഷക്കീർ മണത്തല, സലാം മണത്തല, ജബ്ബാർ പുന്ന എന്നിവർ സംസാരിച്ചു

planet fashion

തിരുവത്ര മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻകടപ്പുറം സെന്ററിൽ നടന്ന അനുസ്മരണ യോഗം കെ പി സി സി മുൻ മെമ്പർ സി എ ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ എച്ച് എം നൗഫൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ എം അസ്മത്തലി, നേതാക്കന്മാരയ പ്രദീപ്‌ ആലിപ്പരി, കെ എ മർസൂക്, മുതിർന്ന നേതാക്കൻമാരായ മുഹമ്മദീൻ, ദേവൻ, പി എം നാസർ, സി കെ മുഹസീൻ, മൊയ്‌ദ്ധീൻഷാ ആലുങ്ങൽ, ഷമീം പാലക്കൽ എന്നിവർ സംസാരിച്ചു.

മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും, സർദാർ വല്ലഭായ് പട്ടേൽ ജയന്തി അനുസ്മരണവും നടത്തി. നഗരസഭ വാർഡ് കൗൺസിലർ പി കെ കബീർ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.  ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹു കുറ്റിയിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് റഹീം, പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിഹാബ് ചാവക്കാട്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,  ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം കൊപ്ര, മഹിളാ കോൺഗ്രസ് ഭാരവാഹികളായ റുക്കിയ ഷൗകത്ത്, ഷാഹിത മുസ്തഫ, അഡ്വ ഡാലി എന്നിവർ സംസാരിച്ചു. എ എച്ച് റൗഫ്  കെ എൻ സന്തോഷ്, ഇസഹാഹ് മണത്തല, സക്കീർ ഹുസൈൻ, ഷെരീഫ് വോൾഗ, താഹിറ റഫീക്, സീനത്ത് ഷാജി, പഴനി എന്നിവർ നേതൃത്വം വഹിച്ചു.

ചാവക്കാട് ടൗൺ മേഖല കോൺഗ്രസ് കമ്മിറ്റി  സംഘടിപ്പിച്ച ചടങ്ങിൽ ചാവക്കാട് ടൗൺ മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അനീഷ്‌ പാലയൂർ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി വി പീറ്റർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്റെ അവസാന തുള്ളി രക്തവും ഇന്ത്യക്ക് വേണ്ടി  എന്ന് പ്രഖ്യാപിച്ച മതേതര വാദിയായ ധീര വനിത ഇന്നുണ്ടങ്കിൽ  വർഗീയ വാദികളുടെ കയ്യിൽ ഇന്ത്യ അകപ്പെടില്ലായിരുന്നു എന്ന് അനുസ്മരണ സന്ദേശത്തിൽ ബ്ലോക്ക്‌ സെക്രട്ടറി ആർ കെ നൗഷാദ് പറഞ്ഞു. പരിപാടിയിൽ  വാർഡ് കൗൺസിലർ സുപ്രിയ രാമചന്ദ്രൻ, ആസിഫ് വലിയകത്ത്, എ ടി മുഹമ്മദാലി, റിഷി ലാസർ, പി വി മനാഫ്, നാസർ കോനയിൽ, പി എൻ ഉമ്മർ, റഫീഖ്, പി വി മനാഫ്, നിസാമുദ്ധീൻ,  ഇച്ചപ്പൻ, ബിജു ആന്റോ, സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. 

കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനവും ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി അഡ്വ. ടി. എസ്. അജിത് ഉദ്ഘാടനം  ചെയ്ത പരിപാടിയിൽ ബ്ലോക്ക് പ്രസിഡൻ്റ്  അരവിന്ദൻ പല്ലത്ത് മുഖ്യാതിഥിയായിരുന്നു. ഡിസിസി സെക്രട്ടറി കെ. ഡി. വീരമണി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അബ്ദുൾ റസാഖ്, ജമാൽ വട്ടേക്കാട്, ഷാലിമ സുബൈർ, സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.

തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ തിരുവത്ര സ്കൂൾ പരിസരത്ത് പുഷ്പാർച്ചനയും  അനുസ്മരണവും നടന്നു.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്  സീനിയർ വൈസ് പ്രസിഡണ്ട്  ചാവക്കാട് ഫർക്ക  റൂറൽ ബാങ്കിന്റെ വൈസ് പ്രസിഡണ്ടുമായ പിവി ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്  എം എസ് ശിവദാസ് അധ്യക്ഷ വഹിച്ചു.  ന്യൂനപക്ഷ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി  കെ എച്ച് ഷാഹുൽ ഹമീദ്  മുഖ്യപ്രഭാഷണം  നടത്തി. കോൺഗ്രസ് നേതാക്കളായ എച്ച് എം നൗഫൽ, കെഎം ശിഹാബ്, ഷുക്കൂർ കോനാരത്ത്, താഴത്ത് അബ്ബാസ്, കെ കെ അലികുഞ്ഞ്, ഹാഷിം തിരുവത്ര, രാമി അബു, ഹാരിസ് പുതിയറ  എൻ എം ഹംസ, സുരേഷ്  വി എ എന്നിവർ പ്രസംഗിച്ചു.

ഇന്ദിരാ ഭവൻ അണ്ടത്തോട് പുഷ്പാർച്ചന ചടങ്ങ് സംഘടിപിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ദിരാഭവൻ ജനറൽ സെക്രട്ടറി ഉസ്മാൻ ആനോടിയിൽ സ്വാഗതം ആശംസിച്ചു. ഇന്ദിരാഭവൻ പ്രസിഡന്റ്‌ ഷാഹിദ് കൊപ്പര അധ്യക്ഷതവഹിച്ച ചടങ്ങ്  കോൺഗ്രസ്സ്  പുന്നയൂർക്കുളം മണ്ഡലം മുൻ പ്രസിഡന്റ്‌ എൻ ആർ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ്‌ നേതാക്കളായ വി മുഹമ്മദാലി, റാഫി മാലിക്കുളം, സക്കിർ ഹുസൈൻ,  ഇന്ദിരാഭവൻ പ്രവാസി കോൺഗ്രസ്സ് ഭാരവാഹി കളായ സി യു മുസ്തഫ, അൻവർ ഹസ്സനാരകത്തു, ഇന്ദിരാഭവൻ ഭാരവാഹികളായ കാസീൻ പൂക്കോട്ട്, റഫീഖ് ചാലിൽ, സൈനു കറുത്തേരി, അനസ്, എ എച്ച്  നസീർ, നാഗേഷ്, റംഷാദ്, ഹകീം ചാലിൽ, ശരത്ത്, ചന്ദ്രശേഖർ വിവേക് ബാലൻ,  മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ മാമദ് അക്കരയിൽ, ഷംസു,  മുഹമ്മദലി വാലിയിൽ തുടങ്ങി കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, ഇന്ദിരാഭവൻ പ്രവർത്തകരും നേതാക്കന്മാരും ചടങ്ങിൽ പങ്കെടുത്തു.

Ma care dec ad

Comments are closed.