mehandi new

കാർ റെന്റിന് നൽകാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തി കൊള്ളയടിച്ച കേസിൽ ഒരാൾ കൂടെ പിടിയിൽ

fairy tale

ഗുരുവായൂർ : കാർ റെന്റിന് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് നിന്ന് വിളിച്ചു വരുത്തി ഗുരുവായൂരിൽ നിന്നും മോട്ടോർ സൈക്കിളിൽ കയറ്റി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും ബേഗും കവർച്ച ചെയ്ത കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ.

planet fashion

ഇടുക്കി അടിമാലി സ്വദേശി കടവനാപ്പുഴ അഭിജിത് ( 21)നെയാണ് കഴിഞ്ഞ വർഷം നവംബറിൽ കാർ റെന്റിന് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ മോട്ടോർ സൈക്കിളിൽ കയറ്റി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയി കൊള്ളയടിച്ചത്. ഈ കേസിലെ പ്രതികളിൽ ഒരാളായ മന്ദാലംകുന്ന് ഹാസൈനാരകത്ത് അനീഷ് (36) നെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റു പ്രതികളായ മന്നലാംകുന്ന് ആലത്തയിൽ മുബഷീർ (30), അഞ്ചങ്ങാടി പുതിയങ്ങാടി ചിന്നക്കൽ മുഹമ്മദ് റഷീദ് (36) എന്നിവരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഐ എസ് ബാലചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ. ഗിരി, എ എസ് ഐ പി. എസ് സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി. പി. ടോബിൻ, എൻ. എൻ സുധാകരൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Macare 25 mar

Comments are closed.