mehandi new

ബലി പെരുന്നാളിന് ഓവുങ്ങൽ മിമോസയുടെ ഓൺലൈൻ ആഘോഷം

fairy tale

ചാവക്കാട് : ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘മിമോസ’ ബലി പെരുന്നാളിന് ഓൺലൈൻ ആഘോഷം സംഘടിപ്പിക്കുന്നു. മർഹബൻ ഈദ് എന്ന പേരിൽ ജൂലൈ 23നു സൂം പ്ലാറ്റ്ഫോമിൽ നാല് മണി മുതലാണ് പരിപാടി ആരംഭിക്കുന്നതെന്ന് ഗ്രൂപ്പ് അഡ്മിൻ ലിയാഖത്ത് അലി അറിയിച്ചു.

planet fashion

പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം മുനീറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട് പി.കെ മുഹമ്മദ് ഷെരീഫ് നിർവഹിച്ചു.
സെക്രട്ടറി പി.കെ അക്ബർ, പ്രോഗ്രാം കൺവീനർ ടി.വി ഷെരീഫ്, പ്രോഗ്രാം കോഡിനേറ്റർ എം.കെ ശിഹാബ്, കോഡിനേറ്റർ ബഷീർ എന്നിവർ പങ്കെടുത്തു.

പരിപടിയിൽ കലാ സാംസ്കാരിക രംഗത്തുള്ള ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നതോടൊപ്പം ഓവുങ്ങൽ നിവാസികളുടെ കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
സിനിമ നടൻ ഇർഷാദ്, കവി റഫീഖ് അഹമ്മദ്, ഗാനരചയിതാവ് ഹരിനാരായണൻ, മദ്രസയിലെ ആദ്യകാല അധ്യാപകനായ മഹമൂദ് ഉസ്താദ്
എന്നിവരുടെ സാന്നിധ്യം ഉണ്ടാവും.
സമീർ ബിൻസിയുടെ ഗസലും, സിദ്റത്തുൽ മുൻതഹ, അജ്മൽ എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരിക്കും.

Jan oushadi muthuvatur

Comments are closed.