mehandi new

മൊബൈൽ ഫോൺ ദുരുപയോഗം – ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

fairy tale

തിരുവത്ര : പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗത്തെപറ്റയും പ്രത്യാഘാതത്തെ കുറിച്ചും മുനക്കക്കടവ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  എസ് ഐ ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു.  അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുമെന്നും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണ വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

planet fashion

സി പി ഒ നിബിൽ കെ എസ്, എ എസ് ഐമാരായ മേഴ്‌സി അഗസ്റ്റിൻ, ഹൈറു ന്നിസ, ഹെഡ്മിസ്ട്രെസ് റംല പി കെ, അധ്യാപകരായ സലീം എം കെ, മുംതാസ് റ്റി തുടങ്ങിയവർ പ്രസംഗിച്ചു.

Jan oushadi muthuvatur

Comments are closed.