mehandi new

കെ എസ് യു പഠിപ്പ് മുടക്ക് സമരം പൂര്‍ണ്ണം

ചാവക്കാട്: ചാവക്കാട് മേഖലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കെ എസ് യു പഠിപ്പ് മുടക്ക് സമരം പൂര്‍ണ്ണം. കഴിഞ്ഞ ദിവസമുണ്ടായ കെ എസ് യു സെക്രട്ടെറിയറ്റ് മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും…

ഡ്രാഗണ്‍ കരാട്ടേ ക്ലബ് രക്തദാന സേന രൂപീകരിച്ചു

മന്ദലംകുന്ന് : ഡ്രാഗണ്‍ കരാട്ടേ ക്ലബ് രക്തദാന സേനക്ക് രൂപം നല്‍കി. മന്ദലാംകുന്ന് കരാട്ടേ ഡോജോയില്‍ വെച്ച് നടന്ന രക്തദാന സേനാ രൂപീകരണവും ഇഫ്താര്‍ സംഗമവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.…

യുവ പ്രതിഭാസംഗമം – വിദ്യാര്‍ഥികളെ അനുമോദിച്ചു

ചാവക്കാട് : ഡിവൈഎഫ്ഐ ചാവക്കാട് വെസ്റ്റ് മേഖല കമ്മറ്റിയും പ്രവാസി കൂട്ടായ്മയായ പ്രോഗ്രസ്സീവ് ചാവക്കാടും സംയുക്തമായി സംഘടിപ്പിച്ച യുവ പ്രതിഭസംഗമം കെ വി അബ്ദുന്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ്ടു വിജയികളായ…

പുന്നയൂര്‍ക്കുളം പഞ്ചായത്ത് വായനാദിനം ആചരിച്ചു

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പഞ്ചായത്ത് ബാലാമണിയമ്മ സ്മാരക വായനശാലയുടെ  നേതൃത്വത്തില്‍  വായനാദിനം ആചരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ ഡി  ധനീപ് ഉദ്ഘാടനം ചെയതു.  പ്രവീണ്‍ പ്രസാദ്…

കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എക്ക് പൗരസ്വീകരണവും സമൂഹ നോമ്പ് തുറയും

ഗുരുവായൂര്‍: വിവിധ സംഘടനകളുടെ  നേതൃത്വത്തില്‍ ഗുരുവായൂരില്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എക്ക് പൗരസ്വീകരണവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചേംമ്പര്‍ഓഫ് കോമേഴ്‌സ്, മര്‍ച്ചന്റ്‌സ്…

ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വായനാദിനാഘോഷം നടന്നു

ഗുരുവായൂര്‍ : ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന  വായനാദിനാഘോഷം കളക്ടര്‍ വി. രതീശന്‍ ഉദ്ഘാടനം ചെയ്തു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ഭരണ സമിതി അംഗം അഡ്വ . കെ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പെപിതാ…

എടക്കഴിയൂര്‍ എസ്.ബി.ഐ ബാങ്കില്‍ സാധാരണക്കാരെ അവഗണിക്കുന്നതായി ആക്ഷേപം

ചാവക്കാട്: സീറോ ബാലന്‍സ് അക്കൗണ്ടെടുക്കാന്‍ ബാങ്കിലെത്തുന്ന സാധാരണക്കാരെ അവഗണിക്കുന്നതായി ആക്ഷേപം. എടക്കഴിയൂര്‍ എസ്.ബി.ഐ ബാങ്കിലെ ജീവനക്കാരാണ് സാധാരണക്കാരായ ആളുകള്‍ക്ക് അക്കൗണ്ട് നിഷേധിക്കുന്നത്. ബാങ്കിലെത്തുന്നവരോട് അക്കൗണ്ടിന്റെ ആവശ്യം…

ചാവക്കാട് മേഖലയില്‍ പനി പടരുന്നു

ചാവക്കാട് : ചാവക്കാട് മേഖലയില്‍ പനി പടരുന്നു. ഞായറാഴ്ച്ച നാനൂറോളം പേരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഭൂരിഭാഗം പനി ബാധിതരാണ്. സാധാരണയുള്ള വയറല്‍ ഫീവറാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച്ച എത്തിയ 799…

പാലയൂര്‍ തിരുന്നാളിനുള്ള വളണ്ടിയര്‍ സേന രുപീകരിച്ചു

ചാവക്കാട് : പാലയൂര്‍ മാര്‍തോമ അതിരുപത തീര്‍ഥകേന്ദ്രത്തിലെ ദുക്‌റാന തര്‍പ്പണതിരുന്നാളിന് സേവനമനുഷ്ഠിക്കാനുള്ള വളണ്ടിയര്‍ സേന രുപീകരിച്ചു. വനിതകളടക്കം 200 അംഗങ്ങളാണ് സേനയിലുള്ളത്. തിരുനാളുകളുടെ ഭാഗമായി തീര്‍ഥകേന്ദ്രത്തില്‍ എത്തുന്നവര്‍ക്കുള്ള…

വി വണ്‍ ക്ലബ് വായനാദിനം ആചരിച്ചു

ചാവക്കാട്: വായനദിനത്തോടനുബന്ധിച്ച് വി വണ്‍ ആര്‍ട്‌സ് സ്‌പോട്‌സ് ക്ലബ് അകലാട് ബദര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു. മലയാളിയെ വായന പഠിപ്പിച്ച പി എന്‍ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള ലഘുലേഘ വിതരണം ചെയ്യുകയും ചെയ്തു. ഇക്ബാല്‍…