mehandi new

സ്ത്രീ സുരക്ഷ : പ്രാദേശിക ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ഗുരുവായൂര്‍ : സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രാദേശിക ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ചാവക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങളിലായി ഗുരുവായൂര്‍…

ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഗുരുവായൂര്‍: കിഴക്കേനടയില്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവില്വാമല വടക്കേപറമ്പില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ഗോപിലാല്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കിഴക്കേ നട…

യുഡിഎഫ് സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു: തൊഴില്‍ കാത്തിരിക്കുന്നത് 60 ലക്ഷം യുവാക്കള്‍

ഗുരുവായൂര്‍: നിയമന നിരോധനത്തിലൂടെ യുഡിഎഫ് സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും യുവാക്കളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് എഐഎസ്എഫ് ദേശീയ സെക്രട്ടറി കെ പി സന്ദീപ്. രോഹിത് വെമുല നഗറില്‍ എഐവൈഎഫ് ഗുരുവായൂര്‍ മുന്‍സിപ്പല്‍ സമ്മേളനം…

താമരയൂരില്‍ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി 10 പവന്‍ കവര്‍ന്നു

ഗുരുവായൂര്‍ : താമരയൂരില്‍ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി 10 പവന്‍ കവര്‍ന്നു. താമരയൂര്‍ ഹരിദാസ് നഗറില്‍ കൂളിയാട്ട് പുരുഷോത്തമന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വിദേശത്തുള്ള പുരുഷോത്തമന്റെ ഭാര്യ നിഷയും മക്കളും…

സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

വക്കാട്: മക്കളെ കളിയാക്കിയതിനെ ചോദ്യം ചെയ്തത് സംബന്ധിച്ച സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മുഖ്യ പ്രതികള്‍ മൂവരും അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ചാവക്കാട് പൂക്കുളം റോഡില്‍ വാറനാട്ട്…

മുസ്‌ലിം നേതാക്കളെ വേട്ടയാടുന്നതിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രകടനം

ചാവക്കാട്: മുസ്‌ലിം നേതാക്കളെ ഭീകരവല്‍ക്കരിച്ച് വേട്ടയാടുന്നതിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചാവക്കാട് ടൌണില്‍ നടന്ന പ്രകടനത്തിന് ഡിവിഷന്‍ പ്രസിഡന്റ് താഹിര്‍…

ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചു അധികൃതരും – നാലുമാസമായി എടക്കഴിയൂര്‍ ബീച്ച് ഇരുട്ടില്‍

ചാവക്കാട്: എടക്കഴിയൂര്‍ ബീച്ചിനെ ഇരുട്ടിലാഴ്ത്തി ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് നാല് മാസം. അധികൃതര്‍ കണ്ണു തുറക്കാത്തതില്‍ പ്രതീക്ഷിച്ച് നാട്ടുകാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. പുന്നയൂര്‍ പഞ്ചായത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ…

വധൂവരന്മാരെ കസ്റ്റഡിയില്‍ എടുത്ത സംഭവം – വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്

ഗുരുവായൂര്‍ : ക്ഷേത്ര സന്നിധിയില്‍ താലികെട്ടാനെത്തിയ വധൂവരന്മാരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. പൊലീസ് നടപടി സംബന്ധിച്ച് വരന്റെയോ വധുവുന്റെയോ വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നും…

തിരുവത്ര സ്വദേശി അബൂദാബിയില്‍ നിര്യാതനായി

ചാവക്കാട് : തിരുവത്ര കുമാര്‍ എ യു പി സ്കൂളിന് തെക്ക് വശം താമസിക്കുന്ന ഇളയാടത്ത് പുത്തന്‍ വീട്ടില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ ഇ പി സലാം( മുഹമ്മദ് ഹനീഫ (60)) നിര്യാതനായി. അടുത്ത ഞായറാഴ്ച നാട്ടിലേക്ക് വരാനിരിക്കേയാണ് ഹൃദയസ്തംഭനം മൂലം…

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സംസ്ഥാന ബജററില്‍ 25 കോടി – ക്ഷേത്രനഗരിയില്‍ ആഹ്ലാദം

ഗുരുവായൂര്‍ : കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരാപ്പിനൊടുവില്‍ ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് പച്ചക്കൊടി ഉയര്‍ന്നത് ക്ഷേത്രനഗരിയില്‍ ആഹ്ലാദം അലതല്ലി. സംസ്ഥാന ബജററില്‍ 25 കോടി രൂപ വകയിരുത്തിയതോടെ പാലം യാഥാര്‍ത്ഥ്യമാകുമെന്ന…