
ഗുരുവായൂർ : പാരാ ഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു.
ഹിമാചൽ പ്രദേശിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന വിപിനാണ് മരിച്ചത്. ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിൻ്റെ മകനാണ് അപകടത്തിൽ മരിച്ച വിപിൻ.

ഇന്ന് ഹിമാചൽ പ്രദേശിലാണ് അപകടം സംഭവിച്ചത്. മൃതശരീരം നാളെ ഡൽഹിയിലേക്ക് കൊണ്ടുപോകും. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഗുരുവായൂരിലേക്ക് കൊണ്ടുവരും.

Comments are closed.