mehandi new

പാർക്കിംഗ് ഫീ – വെൽഫെയർ പാർട്ടി ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി

fairy tale

ചാവക്കാട് : താലൂക് ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങളിൽ നിന്നും പാർക്കിങ് ഫീ പിരിച്ചെടുക്കുന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിയുടെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ചികിത്സക്ക് എത്തുന്ന രോഗികളുടെ പോക്കറ്റിൽ നിന്നും കയ്യിട്ടു വാരുന്ന ഇത്തരം കൊള്ളകൾ അനുവദിക്കില്ലെന്നും പാർക്കിങ്ങിനായി യാതൊരു സംവിധാനവും ഒരുക്കാതെയുള്ള ഇത്തരം പിടിച്ചു പറികൾക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്നും സമരം ഉദ്ഘാടനം ചെയ്ത വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സി. ആർ. ഹനീഫ പറഞ്ഞു.

planet fashion

മുനിസിപ്പൽ പ്രസിഡന്റ് റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫയർ ഫോറം ജില്ലാ പ്രസിഡന്റ് പി. കെ. അക്ബർ, ജില്ലാ കമ്മിറ്റിയംഗം ഹുസൈൻ ഗുരുവായൂർ എന്നിവർ സംസാരിച്ചു. ഇല്ലിയാസ് മുതുവട്ടൂർ സ്വാഗതവും മുഹമ്മദലി തിരുവത്ര നന്ദിയും പറഞ്ഞു. പ്രകടനത്തിന് സെക്കരിയെ കൊനാരത്ത്, ഷരീഫ്‌ അബൂബക്കർ, സുഹൈൽ, നൗഷാദ് മൊഹമ്മദ്, അബ്ദുൽസലാം മണത്തല, ഹസ്സൻ മുതുവട്ടൂർ, ആർ. വി. ഹംസ എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.