mehandi banner desktop

‘മൗനവാതിൽ പക്ഷി’ കവിതാസമാഹാരം പ്രകാശനം ചെയ്തു

fairy tale

പുന്നയൂർക്കുളം: നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവിയരങ്ങിൽ ഏഴിയിൽ അബ്ദുല്ലയുടെ പുതിയ കവിതാസമാഹാരമായ ‘മൗനവാതിൽ പക്ഷി’ പ്രകാശനം ചെയ്തു. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് കെ.ജി. കരുണാകരമേനോൻ സ്മാരക ഹാളിൽ വച്ചു നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം എൽ എ, അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ജാതിക്കുമ്മി കവിതാ പുരസ്‌ക്കാര ജേതാവ് ടി.എം. ഡെറി പോളിനെ എൻ.കെ. അക്ബർ എം എൽ എ ആദരിച്ചു. പുസ്തക പ്രകാശനത്തിന് മുന്നോടിയായി ആകർഷകമായ കവിയരങ്ങും അരങ്ങേറി.നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതി വൈസ് പ്രസിഡന്റ്‌ ടി. കൃഷ്ണദാസ് മോഡറേറ്ററായ ചടങ്ങിൽ സെക്രട്ടറി സതീഷ്‌കുമാർ എ.കെ സ്വാഗതം ആശംസിച്ചു. സമിതി ജഡ്ജിങ്ങ് കമ്മിറ്റി അംഗം ടി. മോഹൻ ബാബു പുസ്തകപരിചയം നടത്തി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി, പഞ്ചായത്ത് മെമ്പർ അനിതാ ധർമ്മൻ, രമണി അശോകൻ നാലപ്പാട്ട്, എം എസ് അജിത, ചോ മുഹമ്മദുണ്ണി, ജാസ്മിൻ ഷഹീർ, അലി കണ്ണത്തയിൽ, ഹക്കീം വെളിയത്ത്, ഷബീർ അണ്ടത്തോട്, ഷീബ ദിനേശ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കവി ഏഴിയിൽ അബ്ദുള്ള ചടങ്ങിൽ മറുമൊഴി പ്രസംഗം നടത്തി. സമിതി വർക്കിങ് പ്രസിഡന്റ്‌ സക്കറിയ കുന്നച്ചാവീട്ടിൽ നന്ദി രേഖപ്പെടുത്തി.

planet fashion

Comments are closed.