വാതക ശ്മശാനം പ്രവർത്തിക്കാത്തതിൽ കടപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നിൽ മൃതദേഹവുമായി പ്രതിഷേധം

കടപ്പുറം: മാസങ്ങളായി പ്രവർത്തന രഹിതമായ കടപ്പുറം തൊട്ടാപ്പിലെ വാതക ശ്മശാനം പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധിച്ചു ബന്ധുക്കളും നാട്ടുകാരും കടപ്പുറം ഗ്രാമപഞ്ചായത് ഓഫീസിന് മുന്നിൽ മൃതദേഹം കിടത്തി സമരം നടത്തി. കടപ്പുറം അഴിമുഖം ചേന്ദങ്കര കൃഷ്ണൻ കുട്ടിയുടെ മൃതദേഹമായാണ് ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. മാസങ്ങളായി ശ്മാശാനം പ്രവർത്തിക്കുന്നില്ല. പഞ്ചായത്തിൽ മരണങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് ശരിയാക്കും എന്ന മറുപടിയാണ് പഞ്ചായത്ത് ഭരണ സമിതി നടത്തിയിരുന്നത്. കടപ്പുറം ശ്മശാനം പ്രവർത്തന നിലച്ചതോടെ കടപ്പുറം പഞ്ചായത്തിലെ മൃതദേഹങ്ങൾ ചാവക്കാട് മുൻസിപ്പാലിറ്റിയിലേയും ഒരുമനയൂർ പഞ്ചായത്തിലേയും ശ്മശാനത്തിൽ കൊണ്ട് പോയാണ് സംസ്കരിക്കുന്നത്.

പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെത്തി. ശ്മശാനം അടിയന്തിരമായി പ്രവർത്തിപ്പിക്കും എന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്. മൃതദേഹം ഒരുമനയൂർ പഞ്ചായത്ത് ശ്മശനത്തിൽ സംസ്കരിച്ചു.

Comments are closed.