mehandi new

നവ കേരള നിർമ്മാണം – 210 ലക്ഷം ചിലവാക്കി പരൂര്‍ പടവില്‍ നടപ്പിലാക്കിയ പദ്ധതി ഉദ്ഘാടനം നാളെ

fairy tale

ചാവക്കാട്: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 5.30 ഉപ്പുങ്ങല്‍ കടവില്‍ നടക്കുന്ന ചടങ്ങ് കൃഷിമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും.

planet fashion

കോളിലെ വിവിധ ഇടങ്ങളിലായി 5 മോട്ടോര്‍പുര, 6 കലുങ്ക്, സ്ലൂയിസ്, എ‍ഞ്ചിന്‍ പുര എന്നിവയാണ് രണ്ടുകോടി പത്ത് ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ചിട്ടുള്ളത്. ഇതോടെ പരൂര്‍ പടവ്, ഉപ്പുങ്ങല്‍ പടവ്, ചമ്മണ്ണൂര്‍ താഴം പടവ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് കൃഷിയിറക്കൽ എളുപ്പമാകും.
ഇതിനു പുറമെ 600 മീറ്റര്‍ ദൂരം ബണ്ട് നവീകരണവും നടത്തി. കെ എല്‍ ഡി സി ഇവിടെ നടപ്പിലാക്കുന്ന240 ലക്ഷം(രണ്ട് കോടി നാല്പത് ലക്ഷം) രൂപയുടെ പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പരൂര്‍ കോളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

സബ്ബ് മേഴ്സിബിള്‍ പമ്പുകള്‍ പ്രവർത്തനക്ഷമമാകുന്നതോടെ കൃഷിയാരംഭിക്കുന്നതിന് ആദ്യഘട്ടത്തില്‍ അതിവേഗം വെള്ളം വറ്റിക്കാനും കൃഷിയാരംഭിച്ച് കഴിഞ്ഞാല്‍ അതിവേ​ഗത്തില്‍ തന്നെ വെള്ളം അടിച്ചുകയറ്റുന്നതിനും സഹായകരമാകും. ഇതോടെ കൃഷി നേരത്തെതന്നെ തുടങ്ങാനുമാകും.

ആഗസ്റ്റ് നാല് വെള്ളിയാഴ്ച നാളെ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് എന്‍ കെ അക്ബര്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. വൈകീട്ട് 5ന് ഉപ്പുങ്ങല്‍ കടവ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനാകും. കെ എല്‍ ഡി സി ചെയര്‍മാന്‍ പി വി സത്യനേശന്‍, ഭരണസമിതിയം​ഗം പി കെ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുക്കും.

പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍, വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ എന്‍ മനോജ്, കെ എല്‍ ഡി സി പ്രോജക്ട് എഞ്ചിനീയര്‍ സി കെ ഷാജി, സീനിയര്‍ എഞ്ചിനീയര്‍ അനൂപ് കണ്ണന്‍, പുന്നയൂര്‍ക്കുളം കൃഷി ഓഫീസര്‍ പി എ നാനു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.