mehandi banner desktop
Chavakkad online

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക – ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ച് കോൺഗ്രസ്സ്

Ft

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു.

Jan oushadi

മേഖല കമ്മിറ്റി പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. റൂറൽ ബാങ്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. ന്യുനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹു കുറ്റിയിൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി റ്റി റഹിം, ശിഹാബ് അണ്ടത്തോട് എന്നിവർ പ്രസംഗിച്ചു.

സി. പി. കൃഷ്ണൻ മാസ്റ്റർ, പി. ടി. ഷൗക്കത്തലി, പി വി ഇസഹാക് അനിത ശിവൻ, കർണൻ താമരശ്ശേരി, ഹിറോഷ് കെ കെ, ഷെമീം മണത്തല, റുഖിയ ഷൗക്കത്ത്, ശശി നേടിയേടത്ത് എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.