mehandi new

തൊയക്കാവിൽ ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച – തളിക്കുളം സ്വദേശി അറസ്റ്റിൽ

fairy tale

പാവറട്ടി : തൊയ്ക്കാവ് തെക്കേപപ്പുരയ്ക്കൽ കുടുംബ ക്ഷേത്രത്തിലെ ഭഗവതി നടയിലേയും മുത്തപ്പൻ നടയിലേയും രണ്ട് കാണിക്ക വഞ്ചികൾ തകർത്ത് അതിലുണ്ടായിരുന്ന 6000 രൂപയോളം മോഷണം ചെയ്‌ത കേസിലെ പ്രതി പിടിയിൽ. തളിക്കുളം സ്വദേശി പുല്ലൂട്ടി പറമ്പിൽ നജീബ് (44) നെയാണ് പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ ജി കൃഷ്ണകുമാറിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ ഡി വൈശാഖ്, ഐ ബി സജീവ് തുടങ്ങിയവരും ഉണ്ടായിരുന്നു. 

Jan oushadi muthuvatur

Comments are closed.