mehandi new

മണത്തലയിൽ കടയുടെ ചുമർ തുരന്നു കവർച്ച

fairy tale

ചാവക്കാട് : മണത്തലയിൽ ഇലക്ട്രിക് ഷോപ്പിൽ ചുമർ തുരന്നു കവർച്ച. 17000 രൂപ നഷ്ടപ്പെട്ടതായി ഉടമസ്ഥൻ. ഇരട്ടപ്പുഴ ഉണ്ണിക്കേരൻ ശൈലന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇലക്ട്രിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്.

planet fashion

മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഷോപ്പിന്റെ പുറകു വശത്തുള്ള ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. ഇന്നലെ രാത്രിയിലാണ് കവർച്ച നടന്നിട്ടുള്ളത്. ഇന്ന് രാവിലെ ഷോപ്പ് തുറന്നപ്പോഴാണ് പിറക് വശത്തെ ചുമർ തുരന്നനിലയിൽ കണ്ടത്. കടയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Ma care dec ad

Comments are closed.